ബത്തേരി ടൗണ്‍ വൃത്തികേടാക്കുന്നവര്‍ക്കെതിരെ നിയമ നടപടി

0

ബത്തേരിയില്‍ പൊതുഇടങ്ങളില്‍ തുപ്പിയോ മലമൂത്ര വിസര്‍ജ്ജനം ചെയ്തോ വൃത്തികേടാക്കുന്നവര്‍ക്കെതിരെ നിയമ നടപടി ഈ മാസം 15 മുതല്‍. ഇതിന്റെ മുന്നോടിയായി ടൗണിലടക്കം സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചുതുടങ്ങി. തീരുമാനത്തോട് എല്ലാവരും സഹകരിക്കണമെന്ന് നഗരസഭ. പൊതുഇടങ്ങളില്‍ തുപ്പുക, മുഖംകഴുകി വൃത്തികേടാക്കുക, മല മൂത്ര വിസ്സര്‍ജ്ജനം നടത്തുക എന്നിവക്കെതിരെ കര്‍ശന നടപടി ഈ മാസം 15 മുതല്‍ എടുക്കുമെന്ന് ചെയര്‍മാന്‍ റ്റി. എല്‍ സാബു പറഞ്ഞു. പൊലീസും, നഗരസഭ ആരോഗ്യവിഭാഗവും ചേര്‍ന്നാണ് നടപടിയെടുക്കുക. ടൗണ്‍വൃത്തി സൂക്ഷിക്കാന്‍ നഗരസഭയുടെ തീരുമാനത്തോട് എ്ല്ലാവരും സഹകരിക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!