ശോഭയുടെ മരണം: കേസ് അട്ടിമറിക്കാന്‍ ശ്രമം

0

കുറുക്കന്‍മൂല കോളനിയിലെ ശോഭയുടെ മരണം സമഗ്ര അന്വേഷണം വേണമെന്ന് കേരള ആദിവാസി ഫോറം.കോളനികളിലെ മദ്യത്തിന്റെ അതിപ്രസരം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതാണ് ഇത്തരം കുറ്റങ്ങള്‍ക്ക് കാരണമെന്നും സമരനായിക മാക്ക പയ്യംമ്പള്ളി.കേസ് അട്ടിമറിക്കാന്‍ ഭരണകക്ഷി നേതാവിന്റെ ഇടപെടലെന്നും ആരോപണം.

ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ശോഭ ദുരൂഹ സാഹചര്യത്തില്‍ കുറുക്കന്‍ മൂലയിലെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിന് പിന്നില്‍ ദുരൂഹയേറെയാണെന്നാണ് കുറുക്കന്‍മൂല നിവാസികള്‍ ഏകസ്വരത്തില്‍ പറയുന്നത്. അതുകൊണ്ട് തന്നെ സമഗ്ര അന്വേഷണം ആവശ്യമെന്ന് ആദിവാസി ഫോറം പ്രവര്‍ത്തകര്‍ പറയുന്നത്.കോളനികളിലെ മദ്യത്തിന്റെ അതിപ്രസരമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കാരണമെന്നും അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും മദ്യത്തിനെതിരെ ആയിരത്തി അഞ്ഞൂറിലധിക ദിവസമായി സമരം നടത്തുന്ന മാക്ക പയ്യംമ്പള്ളി പറയുന്നു.അതെ സമയം കേസ് അട്ടിമറിക്കാന്‍ ഭരണകക്ഷി നേതാക്കള്‍ ശ്രമിക്കുന്നതായും ആരോപണവും ഉയര്‍ന്നിട്ടുണ്ട്.സംഭവത്തില്‍ സ്ഥലമുടമകളപ്പുര ജിനു ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ കുറ്റവാളികള്‍ പുറത്ത് നില്‍ക്കുന്നതായാണ് പ്രദേശവാസികളുടെ വിശ്വാസം

Leave A Reply

Your email address will not be published.

error: Content is protected !!