ദേവാലയത്തില്‍ കയറി പള്ളി വികാരിയുടെ പണവും മൊബൈല്‍ ഫോണും എ ടി എം കാര്‍ഡുകളും മോഷ്ടിച്ച ആളെ ബത്തേരി പൊലീസ് അറസ്റ്റു ചെയ്തു. ഫറൂക്ക് കരിവാന്‍തുരുത്തി പൂന്തോട്ടത്തില്‍ മനോജ് കുമാര്‍ (53) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയോടെ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് മോഷണം നടന്നത്.
ശനിയാഴ്ച ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുടെ മുറിയില്‍ നിന്നും ഫോണും പതിനായിരം രൂപയും എ ടി എം കാര്‍ഡുകളും മോഷ്ടിച്ച സംഭവത്തിലാണ് ഫറൂഖ് കരിവന്‍തുരുത്തി സ്വദേശി പൂന്തോട്ടത്തില്‍ മനോജ്കുമാര്‍ (53)നെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചിത്രകാരന്‍ എന്ന നിലയില്‍ പള്ളിയിലെത്തിയ മനോജ്കുമാര്‍ വിദഗ്ദമായി പള്ളിമുറിയില്‍ കടന്ന് മോഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ ലോഡ്ജില്‍ താമസിച്ചു വരുകയായിരുന്ന മനോജ് കുമാറിനെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ എസ് ഐ വിജയന്‍, സി പി ഒമാരായ കെ പി സുരേഷ് രമേശ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും മോഷണ വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ 2016ല്‍ മോഷണക്കുറ്റത്തിന് കേസുണ്ട്.