തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി
മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കല്ലോടി സെന്റ് ജോര്‍ജ്ജ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ അമ്മയുടെയും ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി ഫെബ്രുവരി 1 മുതല്‍ 11 വരെയാണ് തിരുനാള്‍ മഹോത്സവം.
ഫെബ്രുവരി ഒന്നിന് വൈകീട്ട് ഇടവക വികാരി ഫാദര്‍ ആഗസ്തി പുത്തന്‍പുര കൊടിയേറ്റിയതോടെയാണ് 11 ദിവസത്തെ തിരുനാളിന് തുടക്കമായത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുടുംബ ദിനം, രോഗശാന്തി ദിനം, കര്‍ഷക ദിനം, ശിശുദിനം, ഇടവക ദിനം, സമര്‍പ്പിത ദിനം, ദിവ്യകാരുണ്യ ദിനം, സംഘടനാ ദിനം, തുടങ്ങിയവ ദിനാചരണങ്ങള്‍ നടക്കും. ഫെബ്രുവരി 10ന് തിരുനാള്‍ ദിനത്തില്‍ ദിവ്യബലിക്ക് ദ്വാരക സിയോണ്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ സോണി വാഴക്കാട്ട് കാര്‍മികത്വം വഹിക്കും തുടര്‍ന്ന് വൈകീട്ട് 6.30ന് തിരുനാള്‍ പ്രദക്ഷിണം നടക്കും രാത്രി 9.15ന് ആരും കൊതിക്കുന്ന മണ്ണ് എന്ന നാടകം അരങ്ങേറും പ്രധാന തിരുനാള്‍ ദിനമായ 11 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാദര്‍ സെബാസ്റ്റ്യന്‍ പുത്തേന്‍ മുഖ്യകാര്‍മികത്വം വഹിക്കും തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണത്തോടും നേര്‍ച്ച ഭക്ഷണതോടും കൂടി തിരുനാള്‍ സമാപിക്കും ഫാദര്‍ നിധിന്‍ പാലക്കാട്ട്, ജോസ് മാളിയേക്കല്‍, ജോണി കൊച്ചു കുളത്തില്‍, ജോസ് വെട്ടുകല്ലേല്‍, ജോസ് കൊച്ചു കുടിയില്‍ തുടങ്ങിയവര്‍ തിരുനാളിന് നേതൃത്വം നല്‍കിവരുന്നു..