സ്‌കൂളില്‍ വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു

0

സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു. ബീനാച്ചി ഗവ.ഹൈസ്‌ക്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും ദൊട്ടപ്പന്‍കുളം കാപ്പാട് സുലൈമാന്റെ മകനുമായ മുഹമ്മദ് റൈഹാന്‍(7)നാണ് പാമ്പുകടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സ്‌കൂള്‍ കോമ്പൗണ്ടില്‍ വച്ചാണ് കടിയേറ്റത് എന്നാണ് പറയുന്നത്. സംഭവം സ്‌കൂളില്‍ ആരോടും കുട്ടി പറഞ്ഞിരുന്നില്ല. പിന്നീട് കുട്ടിവീട്ടില്‍ എത്തിയപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും തന്നെ എന്തോ കടിച്ചതായും രക്ഷിതാക്കളോട് പറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ കുട്ടിയെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു.പിന്നീട് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റൈഹാന്‍ ഇപ്പോള്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ്

Leave A Reply

Your email address will not be published.

error: Content is protected !!