വയനാട്ടിലെ ദുരന്തനിവാരണ സേന ഏത് ദുരന്തങ്ങളെയും പ്രതിരോധിക്കാന്‍ സജ്ജരാണെന്ന് രാഹുല്‍ ഗാന്ധി .കല്‍പ്പറ്റ എപിജെ ഹാളില്‍ ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പ്രളയകാലത്ത് വയനാടിനു വേണ്ടി പ്രവര്‍ത്തിച്ച ദുരന്തനിവാരണ സേനയ്ക്ക് നന്ദി പറയുകയും ദുരന്തനിവാരണ സേനയുടെ പ്രവത്തനം മാതൃകാപരമാണെന്നും രാഹുല്‍ പറഞ്ഞു. ഇനി ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ സജ്ജരാണെന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ ജില്ലാ പര്യടനത്തിന്റെ രണ്ടാം ദിവസത്തെ ആദ്യത്തെ പരിപാടിയായിരുന്നു ഇത്.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ, ബത്തേരി എം എല്‍ എ ഐ.സി ബാലകൃഷ്ണന്‍, കെ.സി വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, എന്നിവര്‍ സംബന്ധിച്ചു.