പാലം അപകട ഭീഷണിയില്‍ ഗൗനിക്കാതെ പിഡബ്ല്യുഡി
തലശ്ശേരി -മാനന്തവാടി പ്രധാന പാതയില്‍ പേരിയ ടൗണിനു സമീപത്തെ പാലം അപകട ഭീഷണിയില്‍.ഗൗനിക്കാതെ പിഡബ്ല്യുഡി.മുപ്പത്തി അഞ്ചു വര്‍ഷം പഴക്കമുള്ള പാലത്തിന്റെ അടിഭാഗം പാടേ ദ്രവിച്ച നിലയിലാണ്.പാലത്തിനു സമീപം സുരക്ഷാ ഭിത്തികളോ സൂചന ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല.ടോറസ് അടക്കമുള്ള ഹെവിഡ്യൂട്ടി വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കോണ്‍ഗ്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നു പോകുന്നതായി പരിസര വാസികള്‍ പറഞ്ഞു. പഴയ പാലം നില നിര്‍ത്തിയാണ് അതിനു മുകളിലൂടെ ലെവലൈസ്ഡ് റോഡ് പണി പൂര്‍ത്തിയാക്കിയത്. സീസണ്‍ ആരംഭിക്കുന്ന മുറക്ക് കൂടുതല്‍ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകും. ഇതു വലിയ അപകടങ്ങള്‍ക്കു കാരണമാകും. അധികൃതരുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്നു കാണിച്ചു പേരിയ ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍കളക്ടറും അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി റ്യളശ നേതാക്കളായ സുരേഷ,അമല്‍ ജോയ്, അസിസ്,ഉമ്പായി,സിജോ എന്നിവര്‍ പറഞ്ഞു