റോഡ് വികസന പ്രവൃത്തികള്‍ ആരംഭിച്ചു
മാനന്തവാടി കണ്ടത്തുവയല്‍ റോഡ് വികസനത്തിന്റെ ഭാഗമായി മൂളി തോട് മുതല്‍ കണ്ടത്തുവയല്‍ ജംഗ്ഷന്‍ വരെ റോഡ് വികസന പ്രവൃത്തികള്‍ ആരംഭിച്ചു.
വര്‍ഷങ്ങളായുള്ള മുറവിളിക്ക് ഒടുവിലാണ് എംഎല്‍എ ഒ ആര്‍ കേളുവിന്റെ പ്രത്യേക താല്‍പര്യപ്രകാരം പൊതുമരാമത്ത് വകുപ്പിന്റെ തനത് ഫണ്ട് ഉപയോഗിച്ച് നാല് ഭാഗങ്ങളായി മാനന്തവാടി കാഞ്ഞിരങ്ങാട് റോഡ് പണി തുടങ്ങിയത്.14 കിലോമീറ്റര്‍ റോഡിന്റെ പ്രവര്‍ത്തികള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഒന്നാംഘട്ട പ്രവര്‍ത്തി മാനന്തവാടി മുതല്‍ രണ്ടേ നാല്‍ വരെ ഇപ്പോള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ള ഭാഗത്തെ അനുബന്ധ പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഈ പ്രവര്‍ത്തിയില്‍ മുളിത്തോട്മുതല്‍ കാഞ്ഞിരങ്ങാട് വരെയുള്ള റോഡ് വികസന പ്രവര്‍ത്തിയുടെ ഭാഗമായുള്ള കല്‍വര്‍ട്ട് കളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ബി എം ബി സി രീതിയിലാണ് ടാറിങ് പ്രവര്‍ത്തി നടക്കുക. 12 മീറ്ററാണ് വീതി കണക്കാക്കിയത്. മറ്റു ഭാഗങ്ങളിലെ ഇലക്ട്രിക് പോസ്റ്റ് മാറ്റുന്ന പ്രവര്‍ത്തികളും. റോഡ് വീതി കൂട്ടുന്ന പ്രവര്‍ത്തികളും ഇപ്പോള്‍ നടന്നുവരുന്നുണ്ട്. വടക്കേ വയനാട്ടിലെ. പ്രധാന പാതിയായഈ റോഡിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതോടെ മാനന്തവാടിയില്‍ നിന്നും കുറ്റ്യാടി ,വടകര ഭാഗങ്ങളിലേക്ക് കടന്നുപോകുന്ന വാഹന യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകും.