സമഗ്ര പഠനം നടത്തണം

0

പ്രളയത്തിനുശേഷം ബാണാസുര മലനിരകളില്‍ മംഗലശ്ശേരി ഭാഗത്തുണ്ടായ ഭൂമി വിണ്ടു കീറല്‍ വിദഗ്ധ സംഘത്തെ ഉള്‍പ്പെടുത്തി സമഗ്ര പഠനം നടത്തണമെന്ന് ലോക് താന്ത്രിക് യുവജനതാദള്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ഷബീറലി. കഴിഞ്ഞ പ്രളയത്തില്‍ നിന്നും വിഭിന്നമായി ഈ വര്‍ഷത്തെ പ്രളയത്തിനുശേഷം ബാണാസുര മലനിരകളിലെ ജൈവ പ്രാധാന്യമേറിയ മംഗലശ്ശേരി മലയില്‍ ഭൂമി വിണ്ടുകീറിയ പ്രതിഭാസം ജിയോളജി വകുപ്പ് സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തിയിരുന്നെങ്കിലും വിദഗ്ധരെ ഉള്‍പ്പെടുത്തി സമഗ്രമായ ശാസ്ത്രീയ പഠനം നടത്തണമെന്നാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ജനങ്ങളുടെ ആശങ്കയകറ്റാന്‍ സമഗ്രമായ പഠനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!