ദുരന്തഭൂമിക്ക് ആശ്വാസം പകരാന്‍ അയല്‍ഗ്രാമങ്ങള്‍ കൈകോര്‍ക്കുന്നു.

0

ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും നാശം വിതച്ച പുത്തുമലയിലും കുറിച്ച്യാര്‍മലയിലും താമസിക്കുന്നവര്‍ക്ക് മാനസിക പിന്തുണയേകാനും പ്രദേശത്തെ വീണ്ടെടുക്കാനും അയല്‍ ഗ്രാമങ്ങള്‍ കൈകോര്‍ക്കുന്നു.മൂപ്പൈനാട്, മുട്ടില്‍,കല്‍പ്പറ്റ,കണിയാമ്പറ്റ പഞ്ചായത്തുകളിലെ പ്രതിനിധികള്‍ പുത്തുമലയിലും വൈത്തിരി,തരിയോട്, പടിഞ്ഞാറത്തറ,വെങ്ങപ്പള്ളി,കോട്ടത്തറ പ്രതിനിധികള്‍ കുറിച്യാര്‍മലയിലും സെപ്തംബര്‍ 30ന് എത്തും. ജനപ്രതിനിധികളും രാഷ്ട്രീയ,സാമൂഹിക സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെട്ട അമ്പതോളം പേരടങ്ങിയ സംഘമാണ് സ്ഥലം സന്ദര്‍ശിക്കുക. പ്രദേശത്ത് ഭാവിയില്‍ മണ്ണിടിച്ചില്‍ ഭീഷണി തടയുന്നതിനായി മുള തൈകള്‍ വെച്ച് പിടിപ്പിക്കാനും സംഘം മുന്നിട്ടിറങ്ങും. വനംവകുപ്പിന്റെ സഹായത്തോടെയാണ് ആവശ്യമായ മുളം തൈകള്‍ ഇവിടെ ലഭ്യമാക്കുക. കല്‍പ്പറ്റ നിയോജക മണ്ഡലം പച്ചപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!