പരിസ്ഥിതി ഞായര്‍ ആഘോഷിച്ചു

0

അമ്പലവയല്‍ സെന്റ് പോള്‍സ് സിഎസ്ഐ പള്ളിയില്‍ പരിസ്ഥിതി ഞായര്‍ ആഘോഷിച്ചു. ഇടവക വികാരി ഫാ.കെ.പി. എബിന്‍ വൃക്ഷതൈ ഇടവകയിലെ മുതിര്‍ന്ന അംഗം വര്‍ഗീസ് കുര്യന് നല്‍കി ഉദ്ഘാടനം ചെയ്തു.ഈ മരത്തണലില്‍ ഒരുമിച്ച് എന്ന മുദ്രാവാക്യവുമായി വൃക്ഷത്തിന്റെ ചിത്രത്തില്‍ ഇടവകാംഗങ്ങള്‍ കയ്യൊപ്പ് പതിപ്പിച്ചു.പള്ളി കമ്മിറ്റി സെക്രട്ടറി ബിനോ പോള്‍, യൂത്ത് മെമ്പര്‍മാരായ ഷിനു, സാന്റോ, ടെബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇടവകയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും യുവജന സംഘടനയുടെ നേതൃത്വത്തില്‍ വൃക്ഷതൈ വിതരണം ചെയ്തു.ഏറ്റവും നല്ല രീതിയില്‍ തൈകള്‍ സംരക്ഷിക്കുന്നവര്‍ക്ക് പള്ളി വക സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!