ചുഴലി റോഡ് ഗതാഗതയോഗ്യമല്ലാതായി

0

കല്‍പ്പറ്റ നഗരത്തോടു ചേര്‍ന്നു കിടക്കുന്ന ചുഴലി റോഡില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് യാത്രാ യോഗ്യമല്ലാതായി. നിരവധി സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ യാത്രാദുരിതം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നു.കല്‍പ്പറ്റയില്‍ നിന്നും മടിയൂര്‍ക്കുനി, കുന്നമ്പറ്റ പ്രദേശത്തേക്ക് പോകുന്ന പാതയാണ് യാത്രാ യോഗ്യമല്ലാതായത്.മഴക്കാലമെത്തുന്നതോടെ ഈ കുഴികള്‍ വെള്ളക്കെട്ടുകളാകും.കുഴി നികത്താനുള്ള നടപടികളെങ്കിലുമുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!