അജ്ഞാത ജീവിയുടെ ആക്രമണം; കോഴികളെ കൂട്ടത്തോടെ കൊന്നു
വെള്ളമുണ്ട കിണറ്റിങ്കല്‍ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. പതിനഞ്ചോളം കോഴികളെ കടിച്ചുകൊന്നു. കഴിഞ്ഞ രാത്രിയാണ് 4 വീട്ടുകാരുടെ 15 കോഴികളെ അജ്ഞാത ജീവി കൂട് തകര്‍ത്ത് കൊന്നൊടുക്കിയത്. ഒരു മാസം മുന്‍പ് വരെ കിണറ്റിങ്ങല്‍, ചെമ്പ്ര കുഴി, മംഗലശ്ശേരി പ്രദേശങ്ങളില്‍ അജ്ഞാത ജീവി വളര്‍ത്തു മൃഗങ്ങളെയും, തെരുവുനായകളെയും, പൂച്ചകളെയും കൊന്നിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തുകയും, പൂച്ച പുലി എന്നറിയപ്പെടുന്ന കാട്ടുപൂച്ചയാണ് പ്രശ്‌നക്കാരന്‍ എന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ഒരു മാസം പ്രദേശത്ത് യാതൊരു പ്രശ്‌നവുമില്ലാതെ ഇരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. കുടുംബശ്രീയില്‍ നിന്നും ലഭിച്ച കോഴികളെയാണ് അജ്ഞാത ജീവി കൊന്നത്. കോഴികളെ അജ്ഞാതജീവി കൊന്നൊടുക്കുന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.