ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സമ്മര്‍ക്യാമ്പ് ചെയ്ഞ്ച് ലീഡേഴ്സ് മീറ്റിന് കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തുടക്കമായി. അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ഡോ.വൈഭവ് സക്സേന ക്യമ്പ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ അധ്യക്ഷനായിരുന്നു. ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, അഭിമുഖം, കലാപരിപാടികള്‍, പത്രനിര്‍മ്മാണം, മോക് പാര്‍ലമെന്റ് തുടങ്ങിയവ നടക്കും. മൂന്നിന് പാസിംഗ് ഔട്ട് പരേഡും 2017-18 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് ഫുള്‍ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കലും നടക്കും. ജില്ലയിലെ 21 വിദ്യാലയങ്ങളില്‍ നിന്ന് 640 കേഡറ്റുകള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. എ.ഡി.എം കെ.അജീഷ്, ഡി.എം.ഒ ആര്‍. രേണുക, ഡി.വൈ.എസ്.പി വി.രജികുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി. ജെ. അലക്സാണ്ടര്‍, സബ് ഇന്‍സ്പെക്ടര്‍ കെ.പി നിഷിദ്,സി.സി ബാലകൃഷ്ണന്‍, കെ.എം ശശീധരന്‍, എം.സി സോമന്‍ ,അബ്ദുള്‍ നാസര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.