ഒന്നാം റാങ്കുമായി സിദ്ധാര്‍ത്ഥ് പി.എസ്
കണ്ണൂര്‍ സര്‍വ്വകലാശാല മാര്‍ച്ചില്‍ നടത്തിയ ബി.എ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ് പരീക്ഷയില്‍ മാനന്തവാടി ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് പി.എസ് 84.93% മാര്‍ക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. രണ്ടും മൂന്നും റാങ്കുകള്‍ കാസര്‍ഗോഡ് സെന്റ് പയസ് കോളേജിലെ രാജേശ്വരി വി (81%), കൃഷ്ണപ്രിയ (78%) എന്നിവരും കരസ്ഥമാക്കി. തവിഞ്ഞാല്‍ പഞ്ചായത്തിലെ പോരൂര്‍ കുളത്താട പുല്ലൂര്‍ത്തിയില്‍ സനില്‍കുമാര്‍ – മിനി ദമ്പതികളുടെ മകനാണ് സിദ്ധാര്‍ത്ഥ്. സഹോദരി സനിക പി.എസ്.