വിദ്യാഭ്യാസ മേഖലക്ക് കോട്ടം തട്ടുന്ന തീരുമാനങ്ങള്‍ തിരുത്തുക – കെ.പി.എസ്.ടി.എ

0

കല്‍പ്പറ്റ: നാടിന്റെ സാംസ്‌കാരിക അസ്ഥിവാരമായ വിദ്യാഭ്യാസത്തിന് കോട്ടം തട്ടുന്ന തീരുമാനങ്ങളില്‍ നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍മാറണമെന്നും വരുന്ന അധ്യയനവര്‍ഷങ്ങള്‍ ഗുണനിലവാരമുള്ള മതനിരപേക്ഷവും മാനവസൗഹാര്‍ദ്ദപരവുമായ വിദ്യാഭ്യാസം പ്രധാനം ചെയ്യുന്ന സ്‌കൂള്‍ അന്തരീക്ഷം സംജാതമാക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും കെ.പി.എസ്.ടി.എ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സ്തുത്യര്‍ഹമായ അധ്യാപനസേവനത്തനും സംഘടനാ പ്രവര്‍ത്തനത്തിനും ശേഷം വിരമിക്കുന്ന കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റായിരുന്ന പി.ഹരിഗോവിന്ദന്‍,സംസ്ഥാന ഭാരവാഹികളായ പി.ജെ.ആന്റണി, ടി.കെ എവുജിന്‍, പറമ്പാട്ട് സുധാകരന്‍, എം.കെ.സനല്‍കുമാര്‍, പി.ജെ.വില്‍സണ്‍, ജില്ലാ ഭാരവാഹികളായ കെ.ജെ ദേവസ്യ, കെ.ടി.ജോയി, പി.എ.ജോസഫ്, ത്രേസ്യാമ്മ ജോര്‍ജ്ജ് എന്നിവര്‍ക്ക് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ചരിത്രത്തിലില്ലാത്തവിധം നിയമനനിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തി അധ്യാപകനിയമവും നിയമനാംഗീകാരവും തടഞ്ഞുവെച്ചിരിക്കുന്നു. പതിനായിരത്തോളം അധ്യാപകര്‍ ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്നു. ദേശീയ വിദ്യാഭ്യാസ അട്ടിമറിച്ച് പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയ്യാറാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കെ.പി.എസ്.ടി.എ യാത്രയയപ്പ് സമ്മേളനവും പ്രവര്‍ത്തക കണ്‍വെന്‍ഷനും സംസ്ഥാന പ്രസിഡണ്ട് വി.കെ.അജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പ്രസിഡണ്ട് കെ.ജി.ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. കെ.സി.രാജന്‍, പി.കെ.അരവിന്ദന്‍, ടോമി ജോസഫ്, എം.എം.ഉലഹന്നന്‍, സുരേഷ് ബാബു വാളല്‍, പി.എസ്.ഗിരീഷ്‌കുമാര്‍, എം.എം.ബേബിച്ചന്‍, കെ.സി.രവീന്ദ്രന്‍, ടി.എന്‍.സജിന്‍, എം.വി.രാജന്‍, പി.ജെ.സെബാസ്റ്റ്യന്‍, അബ്രഹാം കെ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
17:56