പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 12, 13 വാര്‍ഡുകളിലുടെ കടന്നുപോകുന്ന ആലത്തൂര്‍ ഷെഡ് റോഡില്‍ കലുങ്ക് നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നു. നാട്ടുകാരും വാഹനയാത്രക്കാരും ദുരിതത്തിലായി. കുളക്കാട്ടില്‍ കവലയില്‍ 4 മാസത്തോളമായി കലുങ്ക് നിര്‍മ്മാണം അവസാനമില്ലാതെ തുടരുകയാണ്.
ഒന്നര മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. നിര്‍മ്മാണ പ്രവര്‍ത്തിക്ക് ജെ.സി.ബി. ഉപയോഗിച്ച് റോഡ് കുഴിച്ച ശേഷം നിര്‍മ്മാണ പ്രവര്‍ത്തികള്‍ വൈകിയാണ് തുടങ്ങിയത്. തിരക്കേറിയ റോഡായിട്ടും പ്രവര്‍ത്തി വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കാത്തതുമൂലം പ്രദേശത്തെ നൂറ് കണക്കിന് ജനങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. സീതാ മൗണ്ട്, പാടിച്ചിറ ശശിമല കബനി ഗിരി, മരക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ എളുപ്പത്തില്‍ പുല്‍പ്പള്ളിയിലെത്താന്‍ കഴിയുന്ന റോഡ് കൂടിയാണിത്. പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കരാറുകാരന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.