സ്വകാര്യ ബസില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കഞ്ചാവ് കണ്ടെടുത്തു
തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റും ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ സ്വകാര്യ ബസില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ കഞ്ചാവ് കണ്ടെടുത്തു.
ബംഗളൂരുവില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ബസ്സില്‍ നിന്നാണ് 2.250 കിലോഗ്രാം കഞ്ചാവ് ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ചനിലയില്‍ കണ്ടെത്തിയത് .സംഭവത്തില്‍ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു