വയനാട്ടില്‍ എന്‍ഡിഎയ്ക്ക് മികച്ച സ്ഥാനാര്‍ത്ഥി ഉണ്ടാകും; എം.ടി രമേശ്
പ്രാഥമികമായ മൂന്നംഗ ലിസ്റ്റ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട് വയനാട്ടില്‍ ഉചിതമായ സ്ഥാനാര്‍ത്ഥി വരുമെന്ന് ബിജെപിക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. വയനാട്ടിലെ ഉപ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് അടിചേല്‍പ്പിച്ചത്. വയനാട് നെഹ്‌റുകുടുംബത്തിന്റെ റിസര്‍വേഷന്‍ സിറ്റായി മാറ്റാനുള്ള നീക്കത്തിന് ജനം മറുപടി നല്‍കും. രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചുകൊണ്ട് ഒരു ഗുണവും വയനാട്ടുകാര്‍ക്ക് ലഭിച്ചില്ല. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും രമേശ് വയനാട്ടില്‍ പറഞ്ഞു. ദുരന്താനന്തര സഹായം ലഭിക്കാന്‍ വേണ്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. എന്നിട്ടും കേന്ദ്രം സഹായിച്ചു. വിശദമായ പ്ലാന്‍ ഇതുവരെ കേരളം കേന്ദ്രത്തിന് നല്‍കിയില്ലെന്നും എം.ടി രമേശ് പറഞ്ഞു.