ഗവ: ഹൈസ്‌കൂളുകളില്‍ യുപി വിഭാഗത്തിന് സര്‍ക്കാര്‍ അംഗീകാരം

0

അതിരാറ്റ്ക്കുന്ന്- വാളവയല്‍, പുളിഞ്ഞാല്‍ ഗവ:ഹൈസ്‌കൂളുകളില്‍ യുപി വിഭാഗം ആരംഭിക്കാന്‍ സംസ്ഥാന മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം. സ്‌കൂളുകളില്‍ എല്‍പി വിഭാഗവും ഹൈസ്‌ക്കൂള്‍ വിഭാഗവും ഉണ്ടങ്കിലും യുപി ഇല്ലാതിനെ തുടര്‍ന്നാണ് ധനകാര്യ വകുപ്പിന്റെയും മന്ത്രി സഭാ യോഗത്തിന്റെയും അനുമതി ലഭിച്ചത്. ഈ അധ്യയന വര്‍ഷം തന്നെ ക്ലാസ്സുകള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

അതിരാറ്റ്ക്കുന്നിലും, വാളവയല്‍ ഗവ: ഹൈസ്‌ക്കൂള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നാലാം ക്ലാസ് കഴിഞ്ഞാല്‍ മറ്റ് സ്‌കൂളിലേക്ക് പോവേണ്ട അവസ്ഥയായിരുന്നു. പഠനത്തിന് ആവശ്യമായ കെട്ടിടങ്ങളും മറ്റ് ഭൗതിക സാഹചര്യങ്ങള്‍ എല്ലാം ഉണ്ടങ്കിലും യുപി വിഭാഗം ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടായിരുന്നില്ല. 1966 ലും , അതിരാറ്റ്ക്കുന്ന് സ്‌കൂള്‍ 1973 ലും ആണ് ആരംഭിച്ചത് ‘കേന്ദ്ര പദ്ധതിയായ ആര്‍ എം എസ് എ പദ്ധതിയില്‍ ഉള്‍പെടുത്തി ഇവിടെ വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് ഹൈസ്‌ക്കൂള്‍ വിഭാഗം ആരംഭിച്ചങ്കിലും യുപി ലഭിച്ചിരുന്നില്ല. ആദിവാസി വിദ്യാര്‍ത്ഥികള്‍ ഏറെ പഠനത്തിനെത്തുന്ന ഇവിടങ്ങളില്‍ എല്‍പി കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം നിലക്കുന്ന അവസ്ഥയായിരുന്നുവെന്ന്
പ്രധാനാധ്യാപിക എന്‍ വി സജിനി പറഞ്ഞു ‘

ഇരു സ്‌കൂളുകളിലും യുപിക്ക് വേണ്ടി എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളും പി ടി എ യും നാട്ടുകാരും നിരന്തരം ശ്രമിച്ചതിന്റെ ഫലമായാണ് ഒടുവില്‍ യുപി വിഭാഗം അനുവദിച്ചതെന്നും’ഈ അധ്യയന വര്‍ഷം തന്നെ ക്ലാസ്സുകള്‍ ആരംഭിക്കാനാകുമെന്നും അതിരാറ്റ്ക്കുന്ന് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അജി കള്ളിക്കല്‍ പറഞ്ഞു ‘

Leave A Reply

Your email address will not be published.

error: Content is protected !!