ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയില്‍; വിപണിയില്‍ 50 ലക്ഷത്തിലധികം വില
കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി വയനാട് സ്വദേശിയായ യുവാവിനെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും 981 ഗ്രാം എംഡിഎംഎയുമായി വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മായില്‍ (27) ആണ് പിടിയിലായത്.
പുലര്‍ച്ചെ മൂന്നരയ്ക്ക് എത്തുന്ന മംഗളനിസാമുദ്ദീന്‍ ട്രെയിനില്‍ ഡല്‍ഹിയില്‍ നിന്നാണ് ഇയാള്‍ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.വിപണിയില്‍ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും എക്‌സൈസ് അറിയിച്ചു.