15 ലിറ്റര്‍ വിദേശ മദ്യം കടത്തിയയാള്‍ പിടിയില്‍
വില്‍പനയ്ക്കായി ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോയ 15 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടികൂടി. ഇരുളം കേളമംഗലം സ്വദേശി മാപ്പാനിക്കാട്ട് വീട്ടില്‍ ഷിബു (49)അറസ്റ്റില്‍. ചൊവ്വാഴ്ച വൈകുന്നേരം പുല്‍പ്പള്ളി ടൗണിന് സമീപം നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്നും മദ്യം കണ്ടെത്തിയത്. അരലിറ്ററിന്റെ 30 മദ്യ കുപ്പികളാണ് ചാക്കില്‍ പൊതിഞ്ഞുകെട്ടി, ഓട്ടോറിക്ഷയുടെ പിന്നിലൊളിപ്പിച്ച് കടത്തിയത്. എക്സൈസ് ബത്തേരി റെയ്ഞ്ചിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ടി. സജിമോന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫീസര്‍മാരായ പി.കെ. മനോജ് കുമാര്‍, പി.ആര്‍. വിനോദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.ടി. അമല്‍ തോമസ്, കെ.കെ. വിഷ്ണു കെ.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.