അജീഷിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച്  ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

0

പ്രകൃതിയെ സംരക്ഷിക്കുന്ന അത്ര പോലും മനുഷ്യനെ സംരക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാകാത്തത് ദുഖകരമാണെന്ന് സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല പനച്ചിയില്‍ അജീഷിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെ സംരക്ഷിക്കണമെന്ന് തന്നെയാണ് സഭയുടെയും, സമൂഹത്തിന്റെയും എല്ലാവരുടെയും ആഗ്രഹം. കാട്ടുമൃഗങ്ങള്‍ക്കും കാടിനും കൊടുക്കുന്നതില്‍ കൂടുതല്‍ സംരക്ഷണം മനുഷ്യന് നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും, ഭരണകൂടവും, ജനപ്രതിനിധികളും തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, കുടുംബാംഗങ്ങളൊടൊപ്പം പ്രാര്‍ത്ഥനയിലും ബിഷപ് പങ്കുചേര്‍ന്നു.മാനന്തവാടി രൂപത സഹായ മെത്രാന്‍ അലക്‌സ് താരമംഗലം, ഫാ. ജോര്‍ജ് തേരകം,, ഫാ: ജോസ് കൊച്ചറക്കല്‍ എന്നിവരും ബിഷപ്പിനെ അനുഗമിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!