ഫെബ്രുവരി 2 മുതല്‍ 18 വരെയാണ് തിരുനാള്‍ മഹോത്സവം നടക്കുകയെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഫെബ്രുവരി 2ന് വൈകുന്നേരം 4.30ന് പള്ളി വികാരി ഡോ.അലോഷ്യസ് കുളങ്ങര തിരുനാളിനെ കൊടിയേറ്റും.എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് തിരുനാള്‍ ദിവ്യബലിയും ലൂര്‍ദ്ദ് മാതാവിന്റെ നൊവേനയും നടക്കും.
പ്രധാന തിരുനാള്‍ ദിനമായ ഫെബ്രുവരി 11ന് രാവിലെ 10.30ന് കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ തിരുനാള്‍ ദിവ്യബലി അര്‍പ്പിക്കും.വൈകുന്നേരം 4 മണിക്ക് കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജെന്‍സണ്‍ പുത്തന്‍വീട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും തുടര്‍ന്ന് തിരുനാളിന്റെ പ്രധാന ആകര്‍ഷകമായ പ്രദക്ഷിണവും നടക്കും. 10,000 ത്തോളം പേരെ ഉള്‍ക്കൊള്ളാവുന്ന വലിയ പന്തലും ഇത്തവണ ഒരുക്കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.