റിപ്പബ്ലിക്ക് ദിന ക്വിസ്സില്‍ സനീഷ -ഹരിത ടീമിന് ഒന്നാം സ്ഥാനം നേടി 

0

വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തില്‍ സനീഷ കെ -ഹരിത എ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.മെന്‍ലോ പാര്‍ക്ക് കോച്ചിങ് സെന്ററിലെ തന്നെ ഗ്രീഷ്മ ബാലു-ജിന്‍സി പോള്‍ ടീം രണ്ടാം സ്ഥാനം നേടി. ധന്യ കെ.ജി -ഹര്‍ഷ കെ എന്നിവരുടെ ടീമാണ് മൂന്നാം സ്ഥാനം നേടിയത്.നവ കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഇ.സുരേഷ് ബാബുവായിരുന്നു ക്വിസ്സ് മാസ്റ്റര്‍ .കല്‍പ്പറ്റ എസ് .കെ.എം.ജെ സ്‌കൂളില്‍ നടന്ന മത്സരത്തില്‍ പത്ത് ടീമുകളാണ് പങ്കെടുത്തത്. രണ്ടു പേരടങ്ങിയ ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

രാജ്യത്തിന്റെ 75 ആം റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ആണ് വിമന്‍ ചേംബര്‍ ക്വിസ് മത്സരം സംഘടിപ്പിച്ചത്. പൊതു വിജ്ഞാനം, ആനുകാലിക സംഭവങ്ങള്‍, സിനിമ, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയാണ് ക്വിസ്സ് മത്സരം നടന്നത്. ആറ് റൗണ്ടുകളില്‍ നടന്ന ആവേശം ജനിപ്പിച്ച മത്സരത്തില്‍ സനീഷ -ഹരിത ടീം ഒന്നാം സ്ഥാനം നേടുകയായിരുന്നു.

വിജയികള്‍ക്ക് രാജ്യത്തെ മുന്‍നിര കമ്പനിയായ അമുല്‍ സമ്മാനങ്ങള്‍ നല്‍കി. പ്രമുഖ ബോട്ടിക്ക് ബ്രാന്‍ഡായ സഖി ,പ്രമുഖ ബാന്‍ഡായ താമരശ്ശേരി ചുരം, സുവര്‍ണ്ണ രാഗം എന്നീ സ്ഥാപനങ്ങള്‍ ക്യാഷ് പ്രൈസ് നല്‍കി.മീര സ്‌പെഷ്യാലിറ്റി ക്ലിനിക്ക്, വെസ്റ്റ് മൗണ്ട് എന്നെ സ്ഥാപനങ്ങളും വിജയികള്‍ക്ക് സമ്മനം നല്‍കി.

സംസ്ഥാനത്ത് തന്നെ ഇതാദ്യമായാണ് സ്ത്രീകള്‍ക്ക് വേണ്ടി റിപ്പബ്ലിക്ക് ദിനത്തില്‍ ഒരു ക്വിസ്സ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. സ്ത്രീകളില്‍ പൊതു വിജ്ഞാനവും ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള അവബോധവും വളര്‍ത്തുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കപ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!