വയനാട് ജില്ലാ പോലീസ് മേധാവിയായി ടി. നാരായണന്‍ ഐ.പി.എസ് ചുമതലയേറ്റു. സംസ്ഥാന പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അഡീഷണല്‍ അസി.ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. മുന്‍പ് കൊച്ചിന്‍ ഡി.സി.പി, പത്തനംതിട്ട, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ ജില്ലാ പോലീസ് മേധാവി, തൃശൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ സിറ്റി പോലീസ് കമ്മീഷണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ. ടി നാരായണന്‍ 2011 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.