മെഡിക്കല്‍ കോളേജില്‍ ലൈറ്റുകള്‍ പുനസ്ഥാപിച്ചു
ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസേഴ്‌സ് ആന്‍ഡ് വയര്‍മാന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട് മെഡിക്കല്‍ കോളേജില്‍ തകരാറിലായ ലൈറ്റുകള്‍ പുനസ്ഥാപിച്ചു.സംഘടനയുടെ 29മത് സംസ്ഥാന സമ്മേളനം ജനുവരി 23ന് മാനന്തവാടിയില്‍ സംഘടിപ്പിക്കുന്നതിനു മുന്നോടിയായാണ് സൗജന്യ സേവനമായി ഇലക്ട്രിക് റിപ്പയറിങ്ങ് സംഘടിപ്പിച്ചത്.ആശുപത്രി സൂപ്രണ്ട് പിവി രാജേഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരീഷ് കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു.ആര്‍ എം ഒ അര്‍ജുന്‍ ജോസ്,വയനാട് ജില്ലാ പ്രസിഡന്റ് സുലൈമാന്‍. പി.ബി ജില്ലാ സെക്രട്ടറി, ജി എല്‍ദോ, എന്നിവര്‍ സംസാരിച്ചു.സംസ്ഥാന ട്രഷറര്‍ ഡി കെ ഭരതന്റെ മക്കള്‍ നല്‍കിയ തുക ഉപയോഗിച്ച് ആശുപത്രിക്ക് ആവശ്യമായ ക്ലീനിങ് ഉപകരണങ്ങള്‍ സംഘടനയുടെ നേതൃത്വത്തില്‍ കൈമാറി.നഴ്‌സിംഗ് സൂപ്രണ്ട് ബിനിമോള്‍ തോമസ്,ഹെഡ് നേഴ്‌സ് ഷീബ വര്‍ഗീസ്,ഡയാലിസിസ് ഹെഡ്
ശ്രീജ എസി എന്നിവര്‍ ഏറ്റുവാങ്ങി