സിഗരറ്റ് പാക്കില്‍ ഒളിപ്പിച്ച് എം.ഡി.എം.എ കടത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍. കോഴിക്കോട് നല്ലളം സ്വദേശി സിദ്ദീഖ് നിവാസില്‍ എച്ച്. ഷാഹുല്‍(26)നെയാണ് മുത്തങ്ങ ചെക്ക്പോസ്റ്റില്‍ പൊലിസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 15.29 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബംഗ്ളൂരുവില്‍ നിന്ന് ബസ്സില്‍ എത്തി ചെക്ക് പോസ്റ്റ് എത്തുന്നതിനുമുമ്പായി ഇറങ്ങി നടന്നുവരുന്നതിനിടെ സംശയം തോന്നുകയും, പിന്നീട് നടത്തിയ പരിശോധനിയിലുമാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റില്‍ നിന്ന് എം.ഡി.എം.എ കണ്ടെടുത്തത്. സുല്‍ത്താന്‍ബത്തേരി എസ്.ഐ കെ. വി ശശികുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് ഷാഹുലിനെ മയക്കുമരുന്നുമായി പിടികൂടി അറസറ്റ് ചെയ്തത്.