വന്യ മൃഗ ശല്യത്തിന് പരിഹാരമുണ്ടാക്കാന്‍ വിവിധ തീരുമാനങ്ങളെടുത്ത് മേപ്പാടിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം.കഴിഞ്ഞ ശനിയാഴ്ച മേപ്പാടി ഇളമ്പിലേരിയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരണപ്പെട്ട സാഹചര്യത്തിലാണ് അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്.കൊല്ലപ്പെട്ട കുഞ്ഞവറാന്റെ കുടുംബത്തിനുള്ള അടിയന്തര സഹായം 5 ലക്ഷം രൂപ യോഗത്തില്‍ വെച്ച് കൈമാറി.
പ്രദേശത്ത് നിലവിലുള്ള വൈദ്യുതി ഫെന്‍സിംഗ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ പ്രദേശിക കമ്മിറ്റികള്‍ രൂപികരിക്കും. വന്യമൃഗങ്ങള്‍ ജനവാസ മേഖകളിലേക്ക് ഇറങ്ങാന്‍ കാരണമാകുന്ന വിധത്തില്‍ രാത്രി കാലങ്ങളില്‍ റിസോര്‍ട്ടുകളില്‍ നിന്ന് ശബ്ദകോലാഹങ്ങള്‍ ഉണ്ടാകുന്നത് നിയന്ത്രിക്കും. സ്വകാര്യ എസ്‌റ്റേറ്റുകളില്‍ അമിതമായി വളര്‍ന്നു നില്‍ക്കുന്ന കാടുകള്‍ വെട്ടിമാറ്റാനുള്ള നടപടി സ്വീകരിക്കും. തുടങ്ങിയ തീരുമാനങ്ങളാണ് സര്‍വ്വകക്ഷിയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞവറാന്റെ കുടുംബത്തിനുള്ള അടിയന്തര സഹായം 5 ലക്ഷം രൂപ യോഗത്തില്‍ വെച്ച് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍,വൈസ് പ്രസിഡന്റ് അജിത. ഡിഎഫ്ഒ ഷജ്‌ന കരീം,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ്‌കെ ബാബു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.