അനധികൃത നിര്‍മ്മാണവും കയ്യേറ്റവും കുറുമ്പാലക്കോട്ടമലയുടെ സൗന്ദര്യം മങ്ങുന്നു

1

കമ്പളക്കാട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കുറുമ്പാലക്കോട്ടമലയില്‍ അനധികൃത നിര്‍മ്മാണവും കയ്യേറ്റവും വര്‍ദ്ധിക്കുന്നു.തുടക്കത്തില്‍ ഒന്നോ, രണ്ടോ കടകള്‍ മാത്രമുണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ ഏകദേശം 20 തോളം കടകളാണുള്ളത്. 5000 ത്തോളം സഞ്ചാരികളാണ് ദിനം പ്രതി ഇവിടെ എത്തുന്നത്. അവധി ദിവസങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ്. പഴകിയ ഫ്‌ളക്‌സും, ചാക്കുഷീറ്റുകളും കൊണ്ടു മറച്ച ഇത്തരം പെട്ടികടകള്‍ കൊണ്ട് മലമുകള്‍ നിറഞ്ഞതിനാല്‍ മലമുകളിലെ സ്വാഭാവിക സൗന്ദര്യം നഷ്ടമാകാന്‍ കാരണമായിട്ടുണ്ട്.

കൂടാതെ കുറുമ്പാലക്കോട്ടയിലേക്കുള്ള റോഡിന്റെ അവസ്ഥ സഞ്ചാരികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. റോഡിന്റെ തുടക്കം മുതല്‍ ഏകദേശം ഒരു കിലോമീറ്റര്‍ വരെ റോഡ് വലിയ കല്ലുകളും മറ്റും നിറഞ്ഞ് ഓഫ് റോഡിനു സമാനമായ രീതിയിലാണ്. എത്രയും പെട്ടെന്ന് കുറുമ്പാലക്കോട്ടയെ ഡി.റ്റി.പി.സി ഏറ്റെടുത്ത് ഇവിടത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടേയും, കുറുമ്പാലക്കോട്ട സംരക്ഷണസമിതിയുടേയും ആവശ്യം.

1 Comment
  1. Amaldev says

    DTPC യെ ഏല്പിക്കുന്നതിലും നല്ലത് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഏറ്റെടുക്കുന്നതാണ് … കാരണം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിയതന്ത്രണം അവർ വിചാരിച്ചാൽ തടയാവുന്നതാണ്.. DTPC ഒരു വരുമാനമാർഗം ആയെ ഇതിനെ കാണുകയുള്ളു.. പൂക്കോട് തടാകക്കരയിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യ നിക്ഷേപം തന്നെ ഡിടിപിസി യുടെ ഉത്തരവാദിത്വക്കുറവ് തുറന്നു കാട്ടുന്നതാണ്

Leave A Reply

Your email address will not be published.

error: Content is protected !!