ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. കല്‍പ്പറ്റയിലും ബത്തേരിയിലും മാനന്തവാടിയിലും ചരക്ക് വാഹനങ്ങള്‍ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞിട്ടു. മൂന്ന് താലൂക്കുകളിലും കടകള്‍ ഭാഗികമായി തുറന്നു. കഴിഞ്ഞ ഹര്‍ത്താ ലിന് സംഘര്‍ഷം ഉണ്ടായ പുല്‍പ്പള്ളിയില്‍ കടകള്‍ തുറന്നില്ല. കല്‍പ്പറ്റ യിലും മാനന്തവാടിയിലും സംയുക്ത ട്രേഡ് യൂണിയന്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. കല്‍പ്പറ്റയില്‍ കോഴിക്കോടു നിന്നും ബാഗ്ലൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് പണിമുടക്ക് അനുകൂലികള്‍ അല്‍പ്പ നേരം തടഞ്ഞിട്ടു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവയില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു.