മഡ്ഫുട്‌ബോള്‍ ടൂര്‍ണമെന്റ്  ശ്രദ്ധേയം

0

മഡ് ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ബത്തേരി പൂളവയലില്‍ സംഘടിപ്പിച്ച ബത്തേരി താലൂക്ക് തല മഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ടീമുകളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. 16 ടീമുകളാണ് മഡ്ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരച്ചത്. ഇന്ത്യ ടൂറിസം, കേരള ടൂറിസം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, മഡ്ഡി ബൂട്ട്സ് വെക്കേഷന്‍സ് എന്നിവരുടെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജൂലൈ 5 മുതല്‍ 15 വരെയാണ് വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളില്‍ വയനാട് മഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

സ്പ്ലാഷ് 23 മഴമഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഡ്ഫുട്ബോള്‍ താലൂക്ക് തല മത്സരങ്ങളാണ് നടക്കുന്നത്. രണ്ടാംദിനത്തില്‍ സുല്‍ത്താന്‍ബത്തേരി പൂളവയലില്‍ നടന്ന മത്സരം ടീമുകളുടെ പങ്കാളിത്തംകൊണ്ടാണ്ശ്രദ്ദേയമായത്. 16 ടീമുകളാണ് മഡ് ഫൂ്ട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കാനായി വയിലില്‍ ഇറങ്ങിയത്. പ്രത്യേകം സജ്ജീകരിച്ച മഡ് കോര്‍ട്ടില്‍ ടീമുകള്‍ വീറും വാശിയോടെയും മാറ്റുരയ്ക്കുന് കാഴ്ചയാണ് ഉണ്ടായിരുന്നത്. ഏഴിന് വൈത്തിരി താലൂക്ക്് തലമത്സരം അരങ്ങേറും. ശനിയാഴ്ച സര്‍ക്കാര്‍ വകുപ്പുകള്‍, മാധ്യമപ്രവര്‍ത്തകര്‍, വയനാട് ടൂറിസം ഓര്‍ഗനൈസേഷനും പങ്കെടുക്കുന്ന സൗഹൃദ മത്സരം കാക്കവയില്‍ നടക്കും. ഞായറാഴ്ച സംസ്ഥാനതല മഡ് ഫുട്ബോളും കാക്കവയലില്‍ അരങ്ങേറും. അന്നേദിവസം ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് വടംവലി ചെളിയില്‍ വടംവലി മത്സരവും, പത്തിന് പൂളവയലില്‍ നാലുമണിക്ക് അമ്പെയ്തത് പ്രദര്‍ശന മത്സരവും അരങ്ങേറും.വരുംദിവസങ്ങളില്‍ പെരുന്തട്ടയില്‍ എം.ടി.ബി. മത്സരങ്ങളും കര്‍ലാട് തടാകത്തില്‍ കയാക്കിംഗ് മത്സരവും ഉണ്ടാകും. 14-ന് ഡെസ്റ്റിനേഷന്‍ റൈഡിന് ശേഷം മ്യൂസിക് ഷോ അരങ്ങേറും. പൂളവയലയില്‍ നടന്ന ബത്തേരി താലൂക്ക് തല മഡ് ഫുട്ബോള്‍ മത്സരം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. പ്രഭാത് അധ്യക്ഷനായി. ഡി.ടി.പി.സി.സെക്രട്ടറി കെ.ജി.അജീഷ്, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി സി.പി.ഷൈലേഷ്, ഔട്ട് ഡോര്‍ ഇവന്റസ് കോഡിനേറ്റര്‍ പ്രദീപ് മൂര്‍ത്തി, സി.സി. അഷ്റഫ് , ബിജു തോമസ്, പി.എന്‍.ബാബു വൈദ്യര്‍, മുഹമ്മദ് സലിം തുടങ്ങിയവര്‍ സംസാരിച്ചു. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികകളും വിതരണം ചെയ്തു. മണ്‍സൂണ്‍കാല വിനോദ സഞ്ചാരം ജില്ലയില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്പ്ലാഷ് മഴ മഹോത്സവം സംഘടിപ്പിച്ചുവരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!
05:06