മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

0

അഴകാര്‍ന്ന നഗരം ആനന്ദ ജീവിതം എന്ന സന്ദേശവുമായി ബത്തേരി നഗരസഭയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും വലിച്ചെറിയല്‍ മുക്ത ക്യാമ്പയിനും തുടക്കം. ബൈപ്പാസ് ജംഗ്ഷനില്‍ ക്യാമ്പയിന്റെ ഉദ്ഘാടനം വിജിലന്‍സ് ഡിവൈഎസ്പി സിബി തോമസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് അധ്യക്ഷനായിരുന്നു. വരുംദിവിസങ്ങളില്‍ നഗരസഭയിലെ പൊതുയിടങ്ങള്‍ വൃത്തിയാക്കുകയും എല്ലാ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളും നടത്തും.
ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ,് സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍, വ്യാപാരി വ്യവസായികള്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍, എന്‍സിസി, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാര്‍, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ കെ എം സജി സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ ഷമീര്‍ മഠത്തില്‍ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!