ഒരു കിലോയോളം കഞ്ചാവുമായി 2 പേര്‍ പിടിയില്‍.

0

ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 973 ഗ്രാം കഞ്ചാവുമായി 2 പേര്‍ പിടിയില്‍.കോഴിക്കോട് സ്വദേശി ഇ.വി നൗഫല്‍ (38), തൊട്ടില്‍പാലം സ്വദേശി നിജിന്‍ (33)എന്നിവരാണ് പിടിയിലായത്.ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 18 ഇ 1191 നമ്പര്‍ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പുല്‍പ്പള്ളിയില്‍ നിന്നും വാങ്ങി പ്രതികളുടെ നാട്ടില്‍ ചില്ലറ വില്‍പ്പനക്കായി കൊണ്ടുപോകുന്ന പ്രതികള്‍ മൊഴി നല്‍കിയത്.തൊണ്ടര്‍നാട് എസ്.ഐ വി.അബ്ദുള്‍ ഖാദറും സംഘവും തൊണ്ടര്‍നാട് മട്ടിലയത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
എ എസ് ഐ നൗഷാദ്, സി പി ഒ മാരായ ലിതിന്‍, ഷിന്റോ , വിജയന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!