സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

0

വെണ്ണിയോട് എസ്.എ.എല്‍.പി സ്‌കൂളിന്റെ 72-മത് വാര്‍ഷികം സമുചിതമായി ആഘോഷിച്ചു.കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി റെനീഷ് ഉദ്ഘാടനവും പിടിഎ പ്രസിഡണ്ട് എ.എസ് മോഹന്‍ദാസ് അധ്യക്ഷതയും നിര്‍വഹിച്ചു. കോട്ടത്തറ ജി.എച്ച്.എസ്.എസ്.പ്രിന്‍സിപ്പാള്‍ ശ്രീ കെ. പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി. കുരുന്നുകള്‍ക്കായി അദ്ദേഹം വായിച്ച ഓടക്കുഴല്‍ സംഗീതം ഏറെ ഹൃദ്യമായിരുന്നു.

പ്രോഗ്രാം കണ്‍വീനര്‍ ശ്രീമതി ജിന്‍സി മാത്യു സ്വാഗതമാശംസിച്ച യോഗത്തില്‍ ഹെഡ്മിസ്ട്രസ് ദിവ്യ അഗസ്റ്റിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി നസീമ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ്, സമ്മാനവിതരണം എന്നിവയുടെ ഉദ്ഘാടനവുംനിര്‍വഹിച്ചു.കോട്ടത്തറ പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ശ്രീമതി ഹണി ജോസ്, എസ്. ടി പ്രമോട്ടര്‍ രജിത സ്‌കൂള്‍ ലീഡര്‍ ആയിഷ റി ഫാ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കുട്ടികളുടെ നയന മനോഹരമായ കലാപ്രകടനങ്ങള്‍ക്ക് ശേഷം വാര്‍ഷികം സമാപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!