പനവല്ലി എമ്മടി ചെക്ക്ഡാമിന്റെ സംരക്ഷണഭിത്തി നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് കരാറുകാരനെ തടഞ്ഞു
തിരുനെല്ലിപഞ്ചായത്ത് പനവല്ലി എമ്മടി ചെക്ക്ഡാമിന്റെ സംരക്ഷണഭിത്തി നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയുംനേതൃത്വത്തില്‍ കരാറുകാരനെ തടഞ്ഞുവെച്ച് പ്രവൃത്തിനിര്‍ത്തിവെപ്പിച്ചു. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ 85 ലക്ഷം രൂപ മുടക്കി നിര്‍മ്മിക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ പന വല്ലിഎമ്മടിചെക്ക്ഡാമിന്റെസംരക്ഷണ ഭീത്തി നിര്‍മ്മിക്കുന്നതിന് ഇറക്കിയ മണല്‍ ആണ് നാട്ടൂകാര്‍ തടഞ്ഞത്.എം സാന്റ് എന്ന വ്യാജേന കൊണ്ടുവന്ന മണ്ണ് കലര്‍ന്ന മണല്‍ ഇറക്കുബോള്‍ സംശയം തോന്നിയ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ ആണ് ലോഡിന്റെ മുകളില്‍ മാത്രം എം സാന്റും അടിഭാഗത്ത് മണ്ണും നിറഞ്ഞ മണല്‍ ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കം സ്ഥലത്തെത്തി നിലവില്‍ ഇറക്കിയ മണ്ണ്കലര്‍ന്ന മണല്‍ ഉപയോഗിക്കുകയില്ലേന്നും എസ്റ്റിമേറ്റില്‍ നിര്‍ദ്ദേശിച്ച മെറ്റിരിയല്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തികരിക്കും എന്ന് സമരക്കാരോട് കരാറുകാരന്‍ നല്‍കിയ ഉറപ്പിന്‍മേല്‍ ആണ് നാട്ടുകാര്‍ പിരിഞ്ഞത്. എന്നാല്‍ ഒന്നര മീറ്ററോളം ഉയരമുള്ള ഡാം നിര്‍മ്മിച്ചതും മണ്ണുകലര്‍ന്ന പുഴ മണല്‍ ഉപയോഗിച്ചാണെന്നും അതിനാല്‍ വിദഗ്ധ സമിതി ഡാമിന്റെ നിര്‍മ്മാണത്തില്‍ അപാകതയില്ലഎന്ന് ഉറപ്പ് വരുത്തി പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.ഡാമിന്റെ നിര്‍മ്മാണത്തിലും സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണത്തിലും തുടര്‍ന്ന്കുറ്റമറ്റനിര്‍മാണം ഉറപ്പുവരത്തുമെന്ന് കാരാറുകാര്‍ ഉറപ്പ് നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ പറഞ്ഞു.കരാറുകാരനെ നാട്ടുകാര്‍ തടഞ്ഞു.എസ്റ്റിമേറ്റില്‍ നിര്‍ദ്ദേശിച്ച മെറ്റിരിയല്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തികരിക്കും എന്ന ഉറപ്പിന്‍മേല്‍ ആണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.