വയനാട് ചുരത്തില്‍ വാഹനത്തിന് മുകളിലേക്ക് മരം വീണ് ഗതാഗത തടസ്സം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് തപാല്‍ വകുപ്പിന്റെ വാഹനത്തിന് മുകളിലേക്ക് മരം വീണത്. ആര്‍ക്കും പരിക്കുള്ളതായി വിവരമില്ല. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി. വയനാട്ടിലെ ക്വാറി നിരോധനവും കല്ല് കയറ്റിയുള്ള വലിയ വാഹനങ്ങളുടെ ചുരം കയറ്റവും ചുരത്തിലെ ഗതാഗത തടസ്സത്തിൻ്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു.വയനാട് ചുരത്തിൽ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുന്നു.