Browsing Category

KAYIKAMELA 2022

എഡ്‌വിന്‍ മാത്യൂ 1500 മീറ്റര്‍ ജൂനിയര്‍ ബോയ്‌സ്

12-ാമത് റവന്യൂ ജില്ലാ കായികമേള ജൂനിയര്‍ ബോയ്‌സ് 1500  മീറ്റര്‍ ഓട്ടത്തില്‍  പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസിലെ എഡ്‌വിന്‍ മാത്യൂ സ്വര്‍ണ്ണം കരസ്ഥമാക്കി. സജി ബിന്ദു ദമ്പതികളുടെ മകനാണ്

അനാമിക എ.ബി 1500 മീറ്റര്‍ ജൂനിയര്‍ ഗേള്‍സ്

12-ാമത് റവന്യൂ ജില്ലാ കായികമേള ജൂനിയര്‍ ഗേള്‍സ് 1500 മീറ്റര്‍ ഓട്ടത്തില്‍ കല്‍പ്പറ്റ ജി.എം.ആര്‍.എസ് സ്‌കൂളിലെ അനാമിക എ.ബി സ്വര്‍ണ്ണം കരസ്ഥമാക്കി. ഭാര്‍ഗവന്‍ വിജയ ദമ്പതികളുടെ മകളാണ്

അനശ്വര ദാസ് പോള്‍വാള്‍ട്ട് (സീനിയര്‍ഗേള്‍സ്)

12-ാമത് റവന്യൂ ജില്ലാ കായികമേള സീനിയര്‍ ഗേള്‍സ് പോള്‍വാള്‍ട്ടില്‍ കല്‍പ്പറ്റ ജി.എം.ആര്‍.എസ് സ്‌കൂളിലെ അനശ്വര ദാസ് സ്വര്‍ണ്ണം കരസ്ഥമാക്കി. മോഹന്‍ദാസ് അനിത ദമ്പതികളുടെ മകളാണ്.

ഷോര്‍ട്ട് പുട്ട് സബ് ജൂനിയര്‍ ബോയ്‌സ്

12-ാമത് റവന്യൂ ജില്ലാ കായികമേള സബ് ജൂനിയര്‍ ബോയ്‌സ് ഷോട്ട് പുട്ടില്‍ നടവയല്‍ സെന്റ് തോമസ് സ്‌കൂളിലെ മുഹമ്മദ് സഹല്‍ കെ.എസ് സ്വര്‍ണ്ണം കരസ്ഥമാക്കി. ഷഫീഖ് റഹിയാനത്ത് ദമ്പതികളുടെ മകനാണ്.

പോള്‍ വാള്‍ട്ട് സബ്ജൂനിയര്‍ ഗേള്‍സ്

12-ാമത് റവന്യുജില്ലാ കായികമേള സബ്ജൂനിയര്‍ ഗേള്‍സ് പോള്‍വാള്‍ട്ടില്‍ കാട്ടിക്കുളം ജിഎച്എസ്എസിലെ മേഘ്‌ന സിദുലാല്‍ സ്വര്‍ണ്ണം കരസ്ഥമാക്കി.സിദുലാല്‍ സനിത ദമ്പതികളുടെ മകളാണ്.

ജില്ലാ സ്‌കൂള്‍ കായികമേളക്ക് തുടക്കം

12-ാമത് റവന്യുജില്ലാ സ്‌കൂള്‍ കായികമേളക്ക് മരവയല്‍ ജിനചന്ദ്ര ജില്ലാ സ്‌റ്റേഡിയത്തില്‍ തുടക്കമായി.ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ശശിപ്രഭ പതാകയുയര്‍ത്തി.
error: Content is protected !!