സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സ്വതന്ത്ര സംഘടനയായ കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് സുപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിര്‍മ്മാണമേഖലയില്‍ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന സിമന്റ്, കമ്പി ,മറ്റ് അസംസ്‌കൃതവസ്തുക്കള്‍ എന്നിവക്ക് വന്‍ വില വര്‍ദ്ധനാ വാണിപ്പോള്‍. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെ വരുമാനത്തെ യും ബാധിക്കുന്നതാണ് വിലവര്‍ദ്ധനവ്. ഇതിനെതിരെ സി ഡബ്ല്യു എസ് എ സംസ്ഥാന കമ്മിറ്റി ശക്തമായ സമരപരിപാടികളുമായി
മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രധാനമായും ഉപയോഗിക്കുന്ന സിമന്റ് വില സിമന്റ് കമ്പനികള്‍ അനധികൃതമായി ഒരു നിയന്ത്രണവുമില്ലാതെ 60 രൂപ മുതല്‍ 80 രൂപ വരെ വര്‍ധിപ്പിച്ചു . ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെ വരുമാനത്തെ യും ബാധിക്കുന്നതാണ് വിലവര്‍ധനവ്. ഇതിനെതിരെ സി ഡബ്ല്യു എസ് എ സംസ്ഥാന കമ്മിറ്റി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 10 – ന് വൈകുന്നേരം അഞ്ചുമണിക്ക് കേരളത്തിലെ എല്ലാ മേഖല അടിസ്ഥാനത്തിലും സായാഹ്ന പ്രതിഷേധ ധര്‍ണ്ണ നടത്തുവാന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാനം നല്‍കി. വിലവര്‍ദ്ധനവിനെതിരെ സര്‍ക്കാര്‍ ഉയര്‍ന്ന പ്രവര്‍ത്തിക്കുന്നില്ലങ്കില്‍ ശക്തമായിത്തന്നെ സംഘടന സമരവുമായി മുന്നോട്ടുപോകുമെന്ന് സിഡബ്ല്യുഎസ്എ സംസ്ഥാന കമ്മിറ്റി.തുടര്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുവാന്‍ ആലോചനയുണ്ടന്ന് ഇവര്‍ പറഞ്ഞു.ജില്ലാ പ്രസിഡന്റ് രാജേഷ് പുല്‍പള്ളി,സംസ്ഥാന കമ്മിറ്റി അംഗം കെ.വി ഹൈദ്രു,ജില്ലാ ട്രെഷറര്‍,സുകുമാരന്‍ മീനങ്ങാടി,ജില്ലാ സെക്രട്ടറി സോജന്‍ പി സി ,സംസ്ഥാന കമ്മിറ്റി അംഗം ജി ആര്‍ സുബ്രഹ്‌മണ്യന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.