മഴവെള്ളം നിറഞ്ഞ റോഡിലെ കുഴികളില്‍ ചൂണ്ടയിട്ട് പ്രതിഷേധം

0

സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രി കോമ്പൗണ്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വേറിട്ടസമരവുമായി യൂത്ത് ലീഗ്. മഴവെള്ളം നിറഞ്ഞ റോഡിലെ കുഴികളില്‍ ചൂണ്ടയിട്ടായിരുന്നു യൂത്ത് ലീഗിന്റെ പ്രതിഷേധം. കഴിഞ്ഞമൂന്ന് വര്‍ഷമായിട്ടും തകര്‍ന്ന് റോഡ് നന്നാക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതിനാലാണ് വേറിട്ടസമരം നടത്തി പ്രതിഷേധിച്ചത്.ഇന്റര്‍ലോക്ക് പാകിയ റോഡില്‍ വലിയകുഴികള്‍ രൂപപ്പെട്ട് വെള്ളംകെട്ടികിടന്ന് കാല്‍നടയാത്രപോലും സാധ്യമല്ലാത്ത അവസ്ഥയിലാണ്. ഇതുവഴിയാണ് ഡയാലിസിസ്, എക്സറേ, ബ്ലഡ് ബാങ്ക്, മോര്‍ച്ചറി എന്നീ യൂണിറ്റുകളിലേക്ക് പോകേണ്ടത്.ദിനംപ്രതി ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലെ കോമ്പൗണ്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് ലീഗ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ചൂണ്ടയിട്ടായിരുന്നു യൂത്ത് ലീഗിന്റെ പ്രതിഷേധം. . ചെറിയവാഹനങ്ങളുമായി എത്തുന്ന രോഗികള്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്.മൂന്ന് വര്‍ഷമായി റോഡിന്റെ അവസ്ഥ ഇതുതന്നെയാണ്. ഇതിനുപരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും നടന്നിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നിയോകമണ്ഡലം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചൂണ്ടയിട്ട് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് യൂത്ത്ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്,ജില്ലാ യൂത്ത്ലീഗ് വൈസ് പ്രസിഡന്റ് ആരിഫ് തണലോട്ട്, നിയോജക മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് സമദ് കണ്ണിയന്‍, ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ, സഹ ഭാരവാഹികളായ ഹാരിസ് ബനാന, അസീസ് വേങൂര്‍, ഇ പി ജലീല്‍, റിയാസ് കൈനാട്ടി, മുന്‍സിപ്പല്‍ യൂത്ത്ലീഗ് ഭാരവാഹികളായ മുസ്തഫ കുരുടന്‍കണ്ടി,താഹിര്‍ കൈപഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!