ചുണ്ടേല്‍ സെന്റ് ജൂഡ്‌സ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ ചുണ്ടേല്‍ യുവജന സമിതിയുടെ നേതൃത്വത്തില്‍ ഇടവകാതല യുവജന കണ്‍വെന്‍ഷന്‍ എന്‍ഫ്യൂഗോ- 2018 സംഘടിപ്പിച്ചു. പതാക ഉയര്‍ത്തല്‍, സെമിനാര്‍, ദിവ്യബലി, കലാസന്ധ്യ, ആദരിക്കല്‍ ചടങ്ങ് എന്നിവയില്‍ യുവജനങ്ങള്‍ പങ്കു ചേര്‍ന്നു. സമാപന സമ്മേളനം കോഴിക്കോട് രൂപതാ വികാരി ജനറല്‍ മോണ്‍ റവ.ഡോ.തോമസ് പനക്കല്‍ ഉദ്ഘാടനം ചെയ്തു. യുവജന കോ-ഓര്‍ഡിനേറ്റര്‍ ആല്‍ബര്‍ട്ട് ആന്റണി അധ്യക്ഷത വഹിച്ചു. വികാരി ഫാദര്‍ മാര്‍ട്ടിന്‍, ഫാ. ഡെന്നി, ഫാ.ടോം, അഗസ്റ്റിന്‍ ലിറ്റ്‌വിന്‍, ഡയാന, ഫാ.അനില്‍, സി.ലീന എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.