ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തു
പുതുശ്ശേരി വാഴത്താറ്റ് ജലസേചന പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ടി ഉഷാകുമാരി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്നു പഞ്ചായത്തിലെ നൂറുകണക്കിന് കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്. കൂടാതെ പത്തുലക്ഷം രൂപ വിനിയോഗിച്ച് പുതുശ്ശേരി പ്രദേശത്തെ പുഴയോര വാസികള്‍ക്ക് ജലസേചനം ഒരുക്കുന്നതിനുള്ള പദ്ധതിയായ പുഴയോര വൈദ്യുതീകരണ പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ. എം കെ ജയപ്രകാശ്, ശ്രീജ രാജേഷ്, ചെയര്‍മാന്‍ പി എം ബേബി തുടങ്ങിയവര്‍ സംസാരിച്ചു. 60% പുഴയോരത്ത് ത്രീ ഫേസ് ലൈനാണ് സ്ഥാപിച്ചത്. ഇതോടെ ഈ പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമത്തിനും പരിഹാരമായി.