അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ മഹാഗണപതിഹോമം നടത്തി
തേറ്റമല നഗരത്തിലെ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ മഹാഗണപതിഹോമം സംഘടിപ്പിച്ചു. പുതുമന ശ്രീഹരി എമ്പ്രാന്തിരിയുടെയും, പുതുമന സുബ്രഹ്മണ്യന്‍ എമ്പ്രാന്തിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ഗണപതിഹോമം. വിശേഷാല്‍ പൂജകളും ക്ഷേത്രത്തില്‍ നടന്നു പരിപാടികള്‍ക്ക് ക്ഷേത്രം ഭാരവാഹികളായ ഗോപിനാഥന്‍, ചന്ദ്രബാബു, ലോഹിതാക്ഷന്‍, സനല്‍, കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.