സൈ്വപ്പിംഗ് മെഷീന്‍ സ്ഥാപിച്ചു
ഡി.ടി.പി.സി യുടെ കീഴിലുള്ള വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റിംഗ് ഡിജിറ്റല്‍ വല്‍കരണത്തിന്റെ ഭാഗമായി എല്ലാ സെന്ററുകളിലും പോയിന്റ് ഓഫ് സെയില്‍സ് (സൈ്വപ്പിംഗ് മെഷീന്‍) സ്ഥാപിച്ചു. കുറുവാ ദ്വീപ് ഡി.എം.സിയില്‍ സ്ഥാപിച്ച സൈ്വപ്പിംഗ് മെഷീന്റെ ഉദ്ഘാടനം ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ആദ്യ ടിക്കറ്റ് നല്‍കി കൊണ്ട് മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡി.ടി.പി.സി സെക്രട്ടറി ബി ആനന്ദ്, കുറുവ ഡി.എം.സി മാനേജര്‍ ഷിജു വി.കെ എന്നിവര്‍ സംസാരിച്ചു.