കേരളപിറവിദിനം ആഘോഷിച്ചു

0

കണിയാരം സാന്‍ജോ പബ്ലിക് സ്‌കൂളില്‍ കേരളത്തിന്റെ 62-ാം ജന്മദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കേരളത്തിന്റെ ഐതീഹ്യത്തെയും, പാരമ്പര്യത്തെയും തനത് കലാരൂപങ്ങളേയും കോര്‍ത്തിണക്കി വര്‍ണ്ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു. മതേതരത്വത്തിന്റെ പ്രാധാന്യം കേരളത്തിന്റെ പുരാധനവും ആധുനീകവുമായ കലാരൂപങ്ങള്‍ ചടങ്ങില്‍ അവതരിപ്പിച്ചു. കേരളത്തിന്റെ ചരിത്ര വിവരണം കേരളത്തിന്റെ നാടന്‍ കളികളും ആന്‍മരിയ തങ്കച്ചന്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. പരശുരാമന്റെ ഐതീഹ്യത്തെ ഒന്ന് രണ്ട് ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ – കിഡ്സ് പാര്‍ക്കില്‍ വെച്ച് വിവിധ മത്സരങ്ങള്‍ നടത്തി. കേരള പിറവിദിന ആഘോഷം സാന്‍ജോ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍. അര്‍ച്ചന ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജോബി കുര്യന്‍, അന്‍ഷ വി ജോസ്, ലെനജിമ്മി ,സി.മെറീന, സി.സുമ എന്നിവര്‍ സംസാരിച്ചു. സ്‌കുളിലെ 500 വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പരിപാടികള്‍ അവതരിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!