മേപ്പാടി സ്‌കൂള്‍ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

0

മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഈ മാസം 14ന് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളില്‍ 3 കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിച്ച കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂള്‍ അധികൃതര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓണ്‍ലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും.അത്യാധുനിക സൗകര്യങ്ങളോടു കൂടി നിര്‍മിച്ച കെട്ടിടത്തില്‍ 12 ക്ലാസ് മുറികള്‍, ആധുനിക സൗകര്യങ്ങളുള്ള ഭിന്നശേഷി സൗഹൃദ ശുചിമുറികള്‍, പെണ്‍കുട്ടികള്‍ക്ക് വിശ്രമമുറി തുടങ്ങിയവ സജ്ജമാക്കിയിട്ടുള്ളത്. ഓണ്‍ലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തും. എം എല്‍ എ ടി സിദ്ധിഖ് ശിലാഫലകം അനാച്ഛാദനം ചെയ്യുമെന്നും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1336 വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 683 വിദ്യാര്‍ഥികളും പഠിക്കുന്നുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഹെഡ്മാസ്റ്റര്‍ മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി ഓണാട്ട് ഷാനവാസ്, പി ടി എ പ്രസിഡന്റ് എം എസ് ജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!