വിജയികളെ അനുമോദിച്ചു
കല്‍പ്പറ്റ നഗരസഭയില്‍ ഉന്നത വിജയം നേടിയ മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്കുള്ള ജംഷീര്‍ ഖാന്‍ മെമ്മോറിയല്‍ മൊമന്റോ വിതരണോദ്ഘാടനം കല്‍പ്പറ്റ ലീഗ് ഹൗസില്‍ നഗരസഭ ചെയര്‍മാന്‍ കേയം തൊടി മുജീബ് നിര്‍വഹിച്ചു.എസ് എസ് എല്‍ സി, പ്ലസ് ടു കുട്ടികള്‍കളെയും നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.പി.മുസ്തഫയേയും പൊന്നാടയണിയിച്ച് ചെയര്‍മാന്‍ ആദരിച്ചു.മുന്‍സിപ്പല്‍ എസ് ടി യു പ്രസിഡന്റ കെ.മുസ്തഫ അധ്യക്ഷത വഹിച്ചു. സി. മൊയ്തീന്‍ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് എം.അലി,.മുന്‍ നഗരസഭാ ചെയര്‍മാന്‍ എ.പി.ഹമീദ്, കെഎം.അബൂബക്കര്‍ ,കെ .അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.