അട്ടച്ചിറ റോഡ് പ്രവര്‍ത്തി വ്യാപക അഴിമതിയെന്ന് എസ് ഡി പി ഐ

0

മാനന്തവാടി പനമരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കുണ്ടാലയില്‍ തൊഴിലുറപ്പ് പദ്ധതിയെ മറയാക്കി റോഡ് പ്രവൃത്തിയില്‍ വ്യാപകമായ അഴിമതി നടത്തിയതായി എസ് ഡി പി ഐ കുണ്ടാല ശാഖാ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.അട്ടച്ചിറ റോഡ് അശാസ്ത്രീയമായി കോണ്‍ക്രീറ്റ് നടത്തിയതിലാണ് വാര്‍ഡ് മെമ്പറും കരാറുകാരനും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ അഴിമതി നടത്തിയതായി ആരോപണമുയര്‍ന്നത്.അഴിമതിയില്‍ പങ്കാളികളായ മുഴുവന്‍ ആളുകള്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ആദ്യഘട്ടമായി വ്യാഴാഴ്ച ധര്‍ണ്ണാ സമരം സംഘടിപ്പിക്കുമെന്നുംഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് അനസ്,സെക്രട്ടറി മാരായ സഹദ്,ഷബീര്‍ എന്നിവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!