മൂപ്പൈനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം ഉദ്ഘാടനത്തിനിടെ യുഡിവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനമായി എത്തിയത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.മൂപ്പൈനാട് പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഏകപക്ഷീയമായി നടത്താന്‍ തീരുമാനിച്ച പിണറായി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ആശുപത്രി കെട്ടിടത്തിലേക്ക് എത്തിയതോടെ ഇടതുപക്ഷ പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചതോടെയാണ് കൈയ്യാ ങ്കളിയിലേക്കെത്തിയത്.പിന്നീട് മേപ്പാടി പോലീസ് പ്രവര്‍ത്തകരെ പിടിച്ചു മാറ്റി.
ആശുപത്രി ബില്‍ഡിങ്ങിന് നമ്പര്‍,ലഭിക്കുകയോ കറന്റ്, വെള്ളം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ആയിട്ടില്ലെന്ന് യുഡിവൈഎഫ് ആരോപിച്ചു. ഈ സൗകര്യങ്ങള്‍ ഒരുക്കി രാഹുല്‍ ഗാന്ധി എം പി ഉദ്ഘാടനം നടത്താന്‍ ഭരണസമിതി തീരുമാനിച്ചിരുന്നു.എല്ലാവിധ സൗകര്യങ്ങളോടുകൂടിയാണ് മൂപ്പൈനാട് പ്രാഥമികആശുപത്രിയുടെ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചതെന്നും കുടിവെള്ളത്തിനായി കിണറും ആശുപത്രിയിലേക്ക് എത്തിപെടാന്‍ റോഡും തൊഴുലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചുവെന്നും യു ഡി വൈ എഫിന്റെ പ്രധിഷേധം ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.