സ്റ്റാന്‍സാമിയുടെ മരണം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ഫാദര്‍ സ്റ്റാന്‍സാമിയുടെ മരണം ഭരണകൂട കൊലപാതകം എന്ന മുദ്രാവാക്യമുയര്‍ത്തി മനുഷ്യാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ ഭീകരവാദികളാക്കിയും നഗരനക്‌സലുകളാക്കിയും അടിച്ചമര്‍ത്തുകയാണെന്നും യോഗം ആരോപിച്ചു.സ്റ്റാന്‍സാമിക്ക് വേണ്ടി സംസാരിക്കുന്ന വിയ്യൂര്‍ ജയിലില്‍ കഴിയുന്ന രോഗബാധിതനായ മാവോയിസ്റ്റ് തടവുകാരന്‍ വയനാട് മേപ്പാടി സ്വദേശി ഇബ്രാഹിമിനെ തടവറയില്‍ കൊല്ലുമോ അതോ വിട്ടയക്കുമോ എന്ന പ്ലക്കാര്‍ഡുയര്‍ത്തിയാണ് പ്രതിഷേധയോഗം നടന്നത്. വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു.പോരാട്ടം കണ്‍വീനര്‍ പി.പി.ഷാന്റോലാല്‍,എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് റ്റി നാസര്‍,സിപിഐ എം എല്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പ്രകാശന്‍, പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.